കൊച്ചി: ധവളപത്രത്തിലെ കണക്കുകള്‍ തള്ളി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സമര്‍പ്പിച്ച ധവള പത്രത്തില്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം നഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് കെഎംആര്‍എല്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ചെലവിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.