Kerala

മുഖ്യമന്ത്രിക്ക് നൽകിവരുന്ന പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകിവരുന്ന പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിയ്ക്ക് നിർദേശം നൽകുകയും ചെയ്തു. ഗാര്‍ഡ് ഓഫ് ഓണര്‍ ആര്‍ഭാടവും അനാവശ്യവുമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.

പോലീസില്‍ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി ഗവ. ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോഴാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാറുള്ളത്. അതേസമയം ആര്‍ഭാടം കുറച്ച് ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കാനാണ് പോലീസിന്റെ നീക്കം. അധികാരത്തിലെത്തി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ തന്റെ വാഹന വ്യൂഹത്തിലും ക്രമീകരണങ്ങളിലും മുഖ്യമന്ത്രി മാറ്റങ്ങൾ കൊണ്ടുവരാൻ നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന കാരണത്താൽ പൈലറ്റും എക്‌സോര്‍ട്ടും ഒഴികെയുള്ള എല്ലാ അകമ്പടി വാഹനങ്ങളും വേണ്ടെന്നുവെക്കണമെന്നായിരുന്നു നിർദേശം.

അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്പെയര്‍ വാഹനം, സ്ട്രൈക്കര്‍ ഫോഴ്സ് എന്നിവയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിൽ ഉൾപ്പെടെയുന്നത്. സുരക്ഷാ റിപ്പോര്‍ട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിൽ മാറ്റങ്ങൾ വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top