Kerala

ഒന്നര വയസുകാരന്റെ കൊലപാതകം :മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ എന്ന്‌ കെ എസ് ചിത്ര

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് നെടുമങ്ങട്ടെ ഒന്നര വയസുള്ള ആൺകുഞ്ഞിന്റെ കൊലപാതകം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം 91 മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായത്. സംഭവത്തിൽ രോക്ഷം പ്രകടിപ്പിച്ച് നിരവധി പേരാണ് ഓരോ ദിവസവും രം​ഗത്ത് എത്തുന്നത്. പ്രത്യേകിച്ച് അമ്മമാർ. കുറ്റവാളികൾക്ക് തക്കതായ ശിക്ഷകൽ തന്നെ ലഭിക്കണമെന്നും ഇവർ ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിന്റെ വേദ​ന പങ്കുവച്ചിരിക്കുകയാണ് കെ എസ് ചിത്ര

മനസ്സ് അസ്വസ്ഥമാക്കുന്നുവെന്നും ഭയം തോന്നുന്നുവെന്നും പറഞ്ഞ ചിത്ര, ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെയെന്നും പറഞ്ഞു. മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ എന്നും കെ എസ് ചിത്ര പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ചിത്രയുടെ പ്രതികരണം.

കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അർഷിദ് മോൻ്റെ വിയോഗ വാർത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാർത്ഥനകൾ മാത്രം!’, എന്നായിരുന്നു കെഎസ് ചിത്രയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top