പാലാ :പ്രസിദ്ധ നാലമ്പലങ്ങളിൽ ഒന്നായ കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലൂടെ പ്രസിദ്ധമായ കൂടപ്പുലം എന്ന കൊച്ചു ഗ്രാമത്തിലെ കുഴിക്കപാറയിൽ വീട്ടിലേക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സുവോളജി ബിരുദ പരീക്ഷയിലെ മൂന്നാം റാങ്ക് കടന്നുവന്നപ്പോൾ വീടിനൊപ്പം നാടിനും നന്ദന പഠിച്ച പാലാ അൽഫോൻസാ കോളേജിനും അഭിമാനനിമിഷം.

തൊടുപുഴ കോപ്പറേറ്റീവ് കോളേജ് ഓഫ് ലോ അധ്യാപകനായ ഡോ. ശൈലേഷ് എസ് നായരുടെയും കുടക്കച്ചിറ ശ്രീ വിദ്യാധിരാജ സേവാ മിഷൻ സ്കൂൾ പ്രിൻസിപ്പൽ രമ്യ ശൈലേഷിൻ്റെയും മകളാണ് നന്ദന.ഇളയ സഹോദരി അർച്ചന എസ് നായർ എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തെ തുടർന്ന് ഉപരിപഠനത്തിനായി തയ്യാറെടുക്കുകയാണ്.
