Kerala

വാഗമണ്ണിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; കേസെടുത്ത് പോലീസ്

വാഗമണ്ണിലും വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. ഈരാറ്റുപേട്ട സ്വദേശികളായ സഞ്ചാരികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

സംഭവം നടന്നത് കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി. ഈരാറ്റുപേട്ട നടക്കൽ സ്വദേശി സാദിഖിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ സഹോദരിയെയും ആക്രമിച്ചു. സംഭവത്തിൽ വാഗമൺ പോലീസ് കേസെടുത്തു.

അതേസമയം, മൂന്നാറിലും വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം പത്തിനാണ് വർക്കലയിൽ നിന്നും മൂന്നാറിൽ എത്തിയ വിനോദ സഞ്ചാര സംഘത്തെ ഒരു കൂട്ടം പ്രദേശവാസികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കുട്ടികളേയും സ്ത്രീകളേയും ഉൾപ്പെടെ മർദ്ദിക്കുന്ന വീഡിയോയും പറത്ത് വന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top