Kerala

ഊർജ്ജ മേഖലയെ ജനസൗഹൃദമാക്കാൻ നിർദ്ദേശങ്ങൾ ക്ഷണിച്ച് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി മേഖലയെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ ഇടപെടലിന് തുടക്കമിട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

സംസ്ഥാനത്തിന്റെ ഊർജ്ജ സുരക്ഷയും ഉപഭോക്തൃ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്, ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വികസന പരിഷ്കാരങ്ങൾക്ക് മന്ത്രി സണ്ണി ജോസഫ് ആഹ്വാനം ചെയ്തത്. വൈദ്യുതി വിതരണത്തിലെ പോരായ്മകൾ, ആധുനിക ബില്ലിംഗ് സംവിധാനങ്ങളിലെ തർക്കങ്ങൾ, വിവിധ ഗ്രാമീണ മേഖലകൾ നേരിടുന്ന ലോ വോൾട്ടേജ് പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണുകയാണ് ഈ ജനകീയ ഇടപെടലിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ പുതിയ സാങ്കേതിക വിദ്യകളുടെ നടപ്പാക്കൽ, സൗരോർജ്ജ വികസനം, കെഎസ്ഇബി ഓഫീസുകളിലെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തൽ തുടങ്ങി വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ കമന്റുകളിലൂടെ നേരിട്ട് പങ്കുവെക്കാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top