Kerala

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ആണ് മുന്‍കൂട്ടി അറിയിക്കാതെ കട്ട് ചെയ്തത്.മുഖ്യമന്ത്രി ചുമതലയൊഴിഞ്ഞ ശേഷവും പിണറായി വിജയന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ആശയവിനിമയത്തിനായി ഇതേ നമ്പര്‍ ആയിരുന്നു ഉപയോഗിച്ചുവരുന്നത്.

സംഭവത്തില്‍ പൊതുഭരണ വകുപ്പോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top