India

വിവാഹദിവസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം; യുഎസില്‍ മലയാളി വരനും പൈലറ്റും മരിച്ചു

മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വിവാഹ ദിവസം വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റർ തകര്‍ന്ന് അപകടം.

വരനും പൈലറ്റും മരിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജിന്റെയും ഫേബയുടെയും മകന്‍ ഡേവ് ഫിജിയാണ് മരിച്ചത്.

ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റാണ് ഡേവ്. 26 വയസായിരുന്നു. വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്റെയും ഷീലയുടെയും മകള്‍ ജെസ്‌നി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ജെസ്‌നി ബോധരഹിതയായി. അഞ്ച് മണിക്കൂറിന് ശേഷം ഉണര്‍ന്നപ്പോഴാണ് ഹെല്‍പ്പ്‌ലൈനില്‍ വിവരം വിളിച്ചറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top