Kottayam

വിഷന്‍-2031 കര്‍മ്മപരിപാടികള്‍ക്ക് ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃയോഗം

 

പാലാ: പാലാ നിയോജക മണ്ഡലത്തിലെ ഏഴ് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാര്‍, രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍, പോഷക സംഘടന പ്രസിഡന്റുമാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പാലാ, ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച നിയോജക മണ്ഡലം നേതൃയോഗത്തില്‍ വിഷന്‍ 2031 യാഥാര്‍ഥ്യമാക്കുന്നതിനുള്ള സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

നിലവിലുള്ള 217 ബൂത്ത് കമ്മറ്റികളെ കൂടുതല്‍ സജ്ജമാക്കുന്നതിനും ജനവിശ്വാസം കൂടുതല്‍ ഉറപ്പിക്കുന്നതിനും ആവശ്യമായ കര്‍മ്മപദ്ധതികള്‍ യോഗം ആവിഷ്‌കരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാണി സി. കാപ്പനെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു വിജയിപ്പിക്കുന്നതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നിയമസഭാ മണ്ഡലം നേതൃയോഗം നന്ദി രേഖപ്പെടുത്തി.

നിയമസഭാംഗത്തിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിന്റെ സമഗ്ര വികസനം രാഷ്ട്രീയ, ജാതി, മത വേര്‍തിരിവുകള്‍ക്കതീതമായി നടപ്പിലാക്കുന്നതിനും ജനങ്ങളുടെ ക്ഷേമവും പുരോഗതിയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് യോഗം രേഖപ്പെടുത്തി.

കേരളത്തില്‍ ജനഹിതമനുസരിച്ച് രൂപീകരിക്കപ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ വിവിധ വികസന-ക്ഷേമ പദ്ധതികള്‍ മണ്ഡലത്തില്‍ പരമാവധി ലഭ്യമാക്കുന്നതിനും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം സജീവവും ക്രിയാത്മകവുമായ നേതൃത്വം നല്‍കണമെന്ന് യോഗം തീരുമാനിച്ചു.

അതോടൊപ്പം, മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുമായി എല്ലാ ജനാധിപത്യ ശക്തികളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകുവാന്‍ യോഗം ആഹ്വാനം ചെയ്യുകയും ചെയ്തു.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരായും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായും പ്രത്യക്ഷസമരപരിപാടികള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം യോഗം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. സതീശ് ചൊള്ളാനി, മോളി പീറ്റര്‍, ജോയി സ്‌കറിയ, ആര്‍. സജീവ്, കെ.കെ. ശാന്താറാം, ജോസ് പ്ലാക്കൂട്ടം, ബിന്‍സി സെബാസ്റ്റ്യന്‍, രാജന്‍ കൊല്ലംപറമ്പില്‍, ആര്‍. പ്രേംജി, സാബു എബ്രഹാം, ബിന്നി ചോക്കാട്ട്, ബിജോയി എബ്രഹാം, സന്തോഷ് മണർകാട്ട്, ജയിംസ് ജീരകത്തില്‍, ഗോപാലകൃഷ്ണന്‍, ജോസ് സെബാസ്റ്റ്യന്‍ വട്ടക്കാവുങ്കല്‍, സാബു അവുസേപ്പറമ്പില്‍, സണ്ണി കാര്യപ്പുറം, പ്രദീപ് പ്ലാച്ചേരി, ഗോകില്‍ ജഗന്നിവാസ്, തോമസുകുട്ടി നെച്ചിക്കാട്ട്, പയസ് തോമസ്, ബേബി തലനാട്, അലന്‍ കക്കാട്ടില്‍, രാജു കൊക്കോപ്പുഴ, ടോണി തൈപ്പറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top