Kerala

സിഗ്നേച്ചർ-സ്പെഷ്യലൈസേഷൻ കോഴ്സുകളുമായി പാലാ അൽഫോൻസാ കോളേജ്

 

പാലാ: മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച്, വിദ്യാർത്ഥികളെ അപ്ഗ്രേഡ് ചെയ്യാൻ, സിഗ്നേച്ചർ-സ്പെഷ്യലൈസേഷൻ കോഴ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് പാലാ അൽഫോൻസാ കോളേജ്, നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

പരമ്പരാഗതവിഷയങ്ങൾക്കുപരിയായി, തൊഴിലധിഷ്ഠിതവും വിദ്യാർഥികൾക്ക് തങ്ങളുടെ നൈപുണ്യത്തിനും, അഭിരുചിക്കുമനുസരിച്ച് പഠിക്കാവുന്നതുമായ രീതിയിൽ , കോളേജിലെ വിവിധ വകുപ്പുകൾ സ്വന്തമായി സിലബസ് തയാറാക്കി, യൂണിവേഴ്സിറ്റി അപ്രൂവലോടെ ആരംഭിക്കുന്ന 5 സിഗ്നേച്ചർ-സ്പെഷ്യലൈസേഷൻ കോഴ്സുകൾ കൂടി ഉൾപ്പെടുത്തിയാണ് ഈ വർഷം സിലബസ് പരിഷ്കരിച്ചിരിക്കുന്നത്. ബി എ ഹിസ്റ്ററി – ഹെറിറ്റേജ് ടൂറിസം, ബിഎസ്സി ബോട്ടണി – പ്ലാൻറ് ബയോകെമിസ്ട്രി , ബിഎസ്സി കെമിസ്ട്രി- നാനോ കെമിസ്ട്രി,

ബിഎസ്സി മാത്തമാറ്റിക്സ് – ഡേറ്റ സയൻസ് & ആക്‌ച്ചൂ റിയൽ സയൻസ്, ബി എസ് സി സുവോളജി- ജെറിയാട്രിക് & സ്പെഷ്യൽ കെയർ എന്നിവയാണ് അവ.കഴിഞ്ഞ വർഷം സ്പെഷ്യലൈസേഷൻ കോഴ്സുകൾ ഉണ്ടായിരുന്ന ബി എ എക്കണോമിക്സ് – എക്കണോമെട്രിക്സ് & ഡേറ്റ അനാലിസിസ്, ബി എ ഇംഗ്ലീഷ് -മീഡിയ സ്റ്റഡീസ് & കൾച്ചറൽ സ്റ്റഡീസ്, ബിഎസ്സി ഫിസിക്സ് – മെറ്റീരിയൽ സയൻസ് & സ്പേസ് ഫിസിക്സ്‌ , കമ്പ്യൂട്ടേഷനൽ ഫിസിക്സ്, ബികോം- ഫിനാൻസ് & ടാക്സേഷൻ, ലോജിസ്റ്റിക്സ് മാനേജ്മെൻറ് – എന്നീ കോഴ്സകൾക്കു പുറമെ ആണ് ഇത്.

എംജി ബിരുദ ഏകജാലകം ഓൺലൈൻ രജിസ്ട്രേഷൻ വഴി കോളേജിലെ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാവുന്നതാണ്. www.alphonsacollege.in/admission-application/എന്ന ലിങ്ക് ഉപയോഗിച്ച് മാനേജ്മെൻറ് ക്വോട്ടായിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്.
contact no:
+91 7907054140
+91 9496464727

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top