Kerala

പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ. റ്റോജി തോമസ് നിയമിക്കപ്പെട്ടു. കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ്.

ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിലാണ് പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കോളേജ് കൗൺസിൽ സെക്രട്ടറി ശ്രീ. അലൻ സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.

കോളേജിലെ പബ്ലിക്കേഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി വിഭാഗം തയ്യാറാക്കിയ വിവർത്തന കഥാസമാഹാരത്തിൻ്റെ പ്രകാശനവും നടത്തപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top