കാഞ്ഞങ്ങാട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു മരിച്ചു. ചികിത്സയിലിരിക്കെ പത്താം ദിവസമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്.

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന അശ്വതി, കഴിഞ്ഞ മാസമാണ് അശ്വതിയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ പത്ത് ദിവസം മുൻപ് അശ്വതിയെ താമസ സ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ഇവിടെ ചികിത്സയിലിരിക്കെ അവസ്ഥ മോശമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെയാണ് അശ്വതി മരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.