പാലാ :മഹാനായ ഉമ്മൻചാണ്ടിയുടെ പൊന്നുമോൻ പാലായിലെത്തിയപ്പോൾ പാലായിലെ അമ്മമാർ ഉമ്മൻചാണ്ടിയെ തന്നെയാണ് ചാണ്ടി ഉമ്മനിൽ ദർശിച്ചത് .ആ അമ്മമാർ പുത്രന് വാത്സല്യത്തിൽ കുതിർന്ന സ്നേഹാദരവുകളാണ് നൽകിയത് .ലോക ആർത്തവ ശുചിത്വ ദിനാചരണത്തോട് അനുബന്ധിച്ച് വിസിബ്ബ് സ്വാശ്രയ സംഘവും ;കെയർ സെയ്ഫ് അഗ്നിവേദിക്ക് കൂട്ടായ്മയും ചേർന്ന് പാലാ ടൗൺ ഹാളിൽ നടത്തിയ ബോധവൽക്കരണ സെമിനാര് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ടൗൺ ഹാളിൽ തിങ്ങി നിറഞ്ഞ അമ്മമാർ ചാണ്ടി ഉമ്മനെ വീരോചിത സ്വീകരണം നൽകിയത് .

എല്ലാവര്ക്കും സെൽഫി എടുക്കണമെന്നായപ്പോൾ ചാണ്ടി ഉമ്മൻ പറഞ്ഞു എല്ലാവര്ക്കും കൂടെ ഒരു സെൽഫി എടുക്കാം തുടർന്ന് 6തിരിഞ്ഞു നടന്നു വീണ്ടും സ്റ്റേജിലെത്തി ടൗൺഹാളിൽ 7ഉണ്ടായിരുന്ന എല്ലാവർക്കുമായി ഒരു സെൽഫി എടുത്തു .ഇറങ്ങി വന്ന ചാണ്ടി ഉമ്മാനെ വീണ്ടും അമ്മമാർ സെൽഫിക്കായി വളഞ്ഞു ..അമ്മമാരുടെ സ്നേഹത്തിനു നന്ദി പ്രകടിപ്പിച്ചു ചാണ്ടി ഉമ്മൻ അമ്മയെന്നാലതു നന്മയാണ് എന്ന കവിത ആലപിച്ചപ്പോൾ ടൗൺഹാളിൽ തിങ്ങി നിറഞ്ഞ അമ്മമാർ അതേറ്റ് പാടി.
തുടർന്നുള്ള സമ്മാനദാനം നടന്നപ്പോളും അമ്മയെന്നാൽ അത് നന്മയാണ് എന്ന കവിത അമ്മമാർ പാടിക്കൊണ്ടിരുന്നു .അവിടെ കൂടിയ പുരുഷന്മാരും ചാണ്ടി ഉമ്മനോടൊപ്പം സെൽഫി എടുക്കാൻ തിടുക്കം കൂട്ടി . ടൗൺഹാളിലേക്കു കടന്നു വന്ന ചാണ്ടി ഉമ്മനെ 600 ഓളം വരുന്ന അമ്മമാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് സ്വീകരിച്ചത്.വിസിബ് തങ്കച്ചനും ;ബിനു വള്ളോംപുരയിടവും പൂക്കൾ നൽകിയാണ് ചാണ്ടി ഉമ്മന് സ്വീകരണം നൽകിയത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ