തൃശ്ശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തെ അക്രമം കൊണ്ടോ പ്രതിഷേധം കൊണ്ടോ അല്ല നേരിടേണ്ടതെന്ന് കവിയും കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍.

സത്യത്തെ ഭയമുണ്ട് എന്ന് തോന്നിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായതെന്നും സത്യം പുറത്തുവരട്ടെയെന്ന പ്രതികരണമായിരുന്നു വേണ്ടിയിരുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലുള്‍പ്പെടെ നടത്തിയ റെയ്ഡിന് പിന്നാലെ നടന്ന സിപിഐഎം അണികളുടെ അക്രമം സംബന്ധിച്ചായിരുന്നു പ്രതികരണം.