കോഴിക്കോട്: പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.