ന്യൂഡല്‍ഹി: പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പിണറായി വിജയനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ ഒളിയമ്പുമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി.

തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണമെന്നായിരുന്നു പ്രതികരണം. ഏതെങ്കിലും ഒരു വ്യക്തിയെ തകര്‍ക്കുക എന്നതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തുമ്പോള്‍ അംഗീകരിക്കുകയെന്നതാണെന്നും അവര്‍ പറഞ്ഞു.
പിണറായി തിരുത്തണം എന്നാണോയെന്ന ചോദ്യത്തിന് പിണറായി തിരുത്തണം എന്ന് പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു മറുപടി. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താന്‍ കഴിയില്ല. കമ്മിറ്റികളാണ് തിരുത്തല്‍ നിര്‍ദേശിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.