Kerala

യാഥാർഥ്യ ബോധത്തോടെ വിശദമായ മാസ്റ്റർ പ്ലാനുമായി പാമ്പാടി ഗ്രാമ പഞ്ചായത്ത്‌

പാമ്പാടി – ഗ്രാമ പഞ്ചായത്ത്‌ സ്റ്റിയറിംഗ് കമ്മിറ്റിയും പഞ്ചായത്ത്‌ പരിധിയിലെ സിവിൾ, ആർക്കിടെക്റ്റ് രംഗത്തെ പരിണതപ്രജ്ഞരും, ആർ. ഐ റ്റി എഞ്ചിനീയറിംഗ് കോളേജിലെ വകുപ്പ് മേധാവികളും പഞ്ചായത്ത്‌ എഞ്ചിനീയറിംഗ് വിഭാഗവുമായി ചേർന്ന് ബസ് സ്റ്റാൻഡ്, കംഫർട് സ്റ്റേഷൻ,മിനി സിവിൾ സ്റ്റേഷൻ, കാർഷിക വിപണന കേന്ദ്രം നവീകരണം,കമ്മ്യൂണിറ്റി ഹാൾ നവീകരണവും ശീതീകരണവും,ചന്തയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം എന്നിവയെപ്പറ്റി മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ യോഗം ചേർന്നു. നിർമാണവും നവീകരണവും ഉദ്ദേശിക്കുന്നിടങ്ങൾ സംഘം സന്ദർശിച്ചു.

ഫോട്ടോയും, വീഡിയോയും, അളവുകളും എടുത്തു.15 ദിവസത്തിനുള്ളിൽ സംഘം വീണ്ടും ചേരുമ്പോൾ സംഘാങ്ക ങ്ങൾ പ്ലാനും നിർദേശവും സമർപ്പിക്കും.പഞ്ചായത്ത്‌ എഞ്ചിനീയറിംഗ് വിഭാഗം നിയമപരമായ ഭേദഗതികളോടെ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയിൽ നിർദേശങ്ങൾ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയാകും പദ്ധതികൾ നടപ്പാക്കുക. രൂപം കൊടുത്തിരിക്കുന്ന വാട്സ് ആപ് ഗ്രൂപ്പിൽ കൂടി ചർച്ചകളും നിർദേശങ്ങളും ഉണ്ടാകും. സഹകരിക്കുവാൻ സന്നദ്ധത ഉള്ള കൂടുതൽ വിദഗ്ധരെ സംഘത്തിൽ ഉൾപ്പെടുത്തും. ഒ എൻ. ജി. സി മുൻ എഞ്ചിനീയർ ജോർജ് ഏബ്രഹാം തിടുതിടുപ്പിൽ,കൊക്കോ ബീൻ ഫാക്ടറി ഡയറക്ടർ കുര്യൻ ചാണ്ടി കുളത്താമ്മാക്കൽ, ജിസാറ്റ് മുൻ പ്രിൻസിപ്പൽ പ്രൊഫ. സാജു ഏലിയാസ് കൊല്ലംപറമ്പിൽ, അരാംകോ ഗൾഫ് ഓപ്പറേഷൻ മുൻ മേധാവി ഷെറി കെ ഐസക്ക് കുളത്താമ്മാ ക്കൽ, എൽ എസ് ജി ഡി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജയൻ റ്റി. ജി, ആർ. ഐ. റ്റി സിവിൽ വിഭാഗം പ്രൊഫ. ഡോ. ധന്യ ബി. എസ്,

ആർക്കിടെക്ട് വിഭാഗം പ്രൊഫ. ഡോ. ദിനേശ് സി, ഇറിഗേഷൻ ഡിപ്പാർട്മെന്റ് മുൻ ഓവർസിയർ മാത്യു വർഗീസ് തിടുതിടുപ്പിൽ, പി ഡബ്ലി ഡി ബിൽഡിംഗ്‌ വിഭാഗം മുൻ എഞ്ചിനീയർ മാത്യു വർഗീസ് കെ കുരീക്കാട്ട്, പ്രശസ്ത ആർക്കി ടെക്റ്റ് അമൽ പച്ചിലക്കാടൻ എന്നിവർ സമിതിയിൽ അംഗങ്ങളാണ്. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ആർ ഗോപകുമാർ,ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി തര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ രഞ്ജു കെ രാജു, പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ് ജൂലി ജോസ്, എഞ്ചിനീയറിംഗ് വിഭാഗം മേധാവി അമൃത രാജൻ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top