Kerala

രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പരുമല പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാനയും നേർച്ചയും നടന്നു

തിരുവല്ല: രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പരുമല പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാനയും നേർച്ചയും നടന്നു. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിലെത്താൻ പ്രാർത്ഥന നടത്തിയത്.

രമേശ് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് സിജോ കുഞ്ഞാണ്ടി വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പരുമല പള്ളിയിൽ എത്തി വിശുദ്ധ കുർബാന അർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാനിരിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് ക്യാമ്പുകളിൽ നടക്കുന്ന ചർച്ചകളും നീക്കങ്ങളും സജീവമായിരിക്കുകയാണ്. ഇതിനിടയിലാണ് ഇത്തരമൊരു നേർച്ചയുമായി യൂത്ത് കോൺഗ്രസ് നേതാവ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top