ബെംഗളൂരു: ബെംഗളൂരുവിൽ പൂച്ച പ്രസവിച്ചതിനെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിൽ മുട്ടൻ തല്ല്.

തങ്ങളുടെ വീട്ടിലെ പൂച്ചയെ അയൽക്കാരന്റെ വീട്ടിലെ പൂച്ച ഗർഭിണിയാക്കി എന്നതാണ് രണ്ട് വീട്ടുകാർ തമ്മിലുള്ള തല്ലിന് കാരണം. ഒടുവിൽ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ബെംഗളൂരു ശേഷാദ്രിപുരത്താണ് സംഭവം. പെൺപൂച്ചയുടെ ഉടമയാണ് ആദ്യം പ്രശ്നമുണ്ടാക്കിയത് എന്നാണ് റിപ്പോർട്ട്. പെൺപൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചു. അയൽക്കാരന്റെ ആൺപൂച്ച മൂലമാണ് തന്റെ പൂച്ച പ്രസവിച്ചത് എന്നുപറഞ്ഞ് ഉടമ അയൽക്കാരനുമായി തർക്കത്തിലേർപ്പെട്ടു.