കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം.

സംഭവം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പരിശോധന നടക്കുകയാണെന്നും മരിച്ച നിലയിൽ കണ്ടെത്തിയവർ ബന്ധുക്കൾ ആണെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. പെൺകുട്ടിയുടെ വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.