ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. തൃഷ(17), രത്‌നകുമാരി (16), പവിത്ര (17) എന്നിവരാണ് മരിച്ചത്.

അനന്തഗിരി കുന്നുകളിൽ വ്യാഴാഴ്ചയാണ് സംഭവം. ഹുക്കുംപേട്ടയിലെ ജമ്പുവാലസ ഗ്രാമത്തിൽ നിന്നുള്ള നാലു പെൺകുട്ടികളാണ് മുലാഗുമ്മി വെള്ളച്ചാട്ടത്തിൽ എത്തിയത്.

വിശാഖപട്ടണത്തിന് സമീപമുള്ള വനമേഖലയിലാണ് ഈ വെള്ളച്ചാട്ടം.