Kerala

ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വാഹനങ്ങൾക്ക് പിഴ കുടിശ്ശികയുണ്ടെങ്കിൽ ഇളവുകളോടെ അടച്ചുതീർക്കാൻ അവസരം

ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വാഹനങ്ങൾക്ക് പിഴ കുടിശ്ശികയുണ്ടെങ്കിൽ ഇളവുകളോടെ അടച്ചുതീർക്കാൻ അവസരം. കുടിശ്ശികയുള്ള ചെല്ലാനുകളിലെ പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസ് തീർപ്പാക്കാം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മാർച്ച് 15ന് പുറത്തിറങ്ങിയിരുന്നു.

30.12.2024ന് മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക. ഇളവ് ലഭിക്കണമെങ്കിൽ 30.04.2026-നുള്ളിൽ പിഴത്തുക അടച്ചു തീർക്കേണ്ടതുണ്ട്. ഇളവ് ആനുകൂല്യം നേടുന്നതിനായി വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റർ ചെയ്യണമെന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top