കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.

വൈസ് ചാൻസലർ ഡോ. പി രവീന്ദ്രനാണ് ഉത്തരവിട്ടത്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി റിസ്വാൻ പ്രചരിപ്പിച്ചെന്നാണ് ആരോപണം.

ഇതിൽ അന്വേഷണ വിധേയമായി നടപടി എടുക്കുകയായിരുന്നു. റിസ്വാന് കാരണം കാണിക്കൽ നോട്ടീസും നൽകി.