Kerala

ശബ്ദരേഖ എന്‍റേതല്ല, എഐ ആണെന്ന് സംശയം, നിയമനടപടി സ്വീകരിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട്: 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതിയാണെന്നുള്ള മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആ ശബ്ദരേഖ തന്റേതല്ല. ആ ഓഡിയോ എഐ നിര്‍മ്മിതമാണോയെന്ന് സംശയമുണ്ട്.

ഞാനങ്ങനെ പറഞ്ഞതായി ഓര്‍മ്മയിലില്ല. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസം. എഐ ഒക്കെയുള്ള സമയമാണല്ലോ. ഓഡിയോയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പ്രളയത്തെപ്പറ്റി നിയമസഭയില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. അന്നെന്തുകൊണ്ട് മാത്യു കുഴല്‍നാടന്‍ ഇതേപ്പറ്റി പറഞ്ഞില്ല?. ഇപ്പോള്‍ ഈ ഓഡിയോ വന്നതിനുപിന്നില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. മാത്യു ടി തോമസിനെക്കുറിച്ച് പറഞ്ഞതായിട്ടുള്ള ഒരു സംഭവമേയില്ല

. അയാളൊരു പാവം നല്ലൊരു മനുഷ്യനാണ്. മാത്യു ടി ജീവിതത്തില്‍ അങ്ങനെ ചെയ്യില്ല. ഇങ്ങനെയൊരു ആരോപണമുണ്ടെങ്കില്‍ നേരത്തെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറയാതിരുന്നതെന്തുകൊണ്ടാണെന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top