India

എയര്‍ ഇന്ത്യ സിഇഒ കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു. പിന്‍ഗാമിയെ കണ്ടെത്തുന്നതുവരെ കാമ്പൽ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം.

ഈ വര്‍ഷം കമ്പനി വലിയ രീതിയിൽ നഷ്ടം നേരിട്ടിരുന്നു. ഇതിന് പുറമേ ചെലവ് വർദ്ധിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടെയാണ് കാമ്പൽ രാജിവെച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് കാമ്പലിന്റെ രാജി അംഗീകരിച്ചത്. സെപ്തംബറിനുള്ളില്‍ അടുത്ത നേതൃത്വത്തിന് രൂപം നല്‍കുമെന്നാണ് വിവരം. അടുത്ത വര്‍ഷം സെപ്തംബര്‍ വരെയായിരുന്നു കാമ്പലിന്റെ കാലാവധി. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top