ബെംഗളൂരു: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥയായ ശരണ്യ ജി എസി(36)നെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.

ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്.

നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.