കാസർകോട്: തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ കാണാനെത്തി ചെറുവത്തൂരില്‍ യുഡിഎഫിന്റെ പ്രചാരണ പരിപാടി തടഞ്ഞ സിഐടിയു പ്രവര്‍ത്തകന്‍ കൃഷ്ണന്‍.

തെറ്റുപറ്റിയതാണെന്നും ഒരു നിമിഷത്തെ ആവേശത്തില്‍ ചെയ്ത പ്രവര്‍ത്തിയില്‍ വലിയ കുറ്റബോധമുണ്ടെന്നും കൃഷ്ണന്‍ പറഞ്ഞതായി സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കൂടിക്കാഴ്ചയുടെ വീഡിയോയും സന്ദീപ് വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് മുകളില്‍ മനുഷ്യത്വം ജയിക്കുന്നുവെന്നും ഇതാണ് രാഹുല്‍ ഗാന്ധി പറഞ്ഞ സ്‌നേഹത്തിന്റെ രാഷ്ട്രീയം എന്നും സന്ദീപ് വാര്യര്‍ കുറിച്ചു.