Kottayam

അപുവിന് വേണ്ടി ചാണ്ടി ഉമ്മൻ പാടി അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ

തൊടുപുഴ :അപുവിനു വേണ്ടി പാട്ടുപാടി വോട്ടു തേടി ചാണ്ടിഉമ്മൻ തൊടുപുഴ: അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ …. എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് യുവാക്കളിൽ ആവേശം വിതറി ചാണ്ടി ഉമ്മൻ . തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ഗാനം ആലപിച്ചത്.

യുഡിവൈ എഫിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഗീതത്തിനൊപ്പം സ്വരലയ സംവാദവും നടന്നു. സ്ഥാനാർത്ഥി അപു ജോൺ ജോസഫും ഗാനങ്ങൾ ആലപിച്ചു. യുഡിഎഫ് നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലിക്ക് ക്ലമന്റ് ഇമ്മാനുവൽ, ബിലാൽ സമദ് , നിഷാദ് കെ എം, ജോൺസ് കുന്നപ്പള്ളി, ജോസുകുട്ടി ജോസഫ് ,ജെയ്സ് താനത്തുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എസ് അശോകൻ , ജോൺ നെടിയപാല, ടി എസ് ഷംസുദ്ദീൻ, ബ്ലെയിസ് ജി വാഴയിൽ, എം മോനിച്ചൻ, മനോജ് കോക്കാട്ട് , ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപു ജോൺ ജോസഫിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം – ചാണ്ടി ഉമ്മൻ

സംസ്ഥാനത്തിന്റെ പുരോഗതിക്ക് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരണമെന്നും സ്ഥാനാർത്ഥി അപു ജോൺ ജോസഫിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ചാണ്ടിഉമ്മൻ അഭ്യർത്ഥിച്ചു. യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് സംഗീതത്തിനൊപ്പം സ്വരലയ സംവാദം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് അപു ജോൺ ജോസഫ് . കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് വൻകിട വികസന പദ്ധതികൾ ഒന്നും ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികൾ അല്ലാതെ പുതിയതായി ഒന്നും ഏറ്റെടുത്തു നടപ്പാക്കുവാൻ ഇടതു സർക്കാരിന് കഴിഞ്ഞില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top