Kerala

മാർ ജോസഫ് കല്ലറങ്ങാട്ട് ശിഷ്യരുടെ കാൽ കഴുകി ചുംബിച്ചു :എളിമയുടെ സന്ദേശം പ്രചരിപ്പിച്ച ക്രിസ്തുവിന്റെ സന്ദേശം ജീവിതത്തിൽ പകർത്തണമെന്ന് പിതാവ് ആഹ്വാനം ചെയ്തു

പാലാ :എളിമയുടെ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചത്തിന്റെ ഓർമ്മ പുതുക്കുന്ന പെസഹാ ദിനത്തിൽ  പാലാ രൂപതാധ്യക്ഷൻ മാർ മാർ ജോസഫ് കല്ലറങ്ങാട്ട് പള്ളി കമ്മിറ്റിയംഗങ്ങളായ 12 പേരുടെ കാൽ കഴുകി ചുംബിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞു മൂന്നിനാണ് പെസഹാ തിരു കർമ്മങ്ങൾ ആരംഭിച്ചത്.കേന്ദ്ര സർക്കാർ പെസഹാ ദിനത്തിൽ പരീക്ഷകൾ വച്ചതു നമ്മളുടെ അഭ്യർത്ഥനയെ തുടർന്ന് മാറ്റി വച്ചെങ്കിലും ഇനിയും ഇത് തുടരുമെന്നും നല്ലത് പ്രാർത്ഥനയോടെ ജാഗരൂകരാകണമെന്നും പിതാവ് ഓർമ്മിപ്പിച്ചു .എല്ലാവരും  ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി വോട്ട് രേഖപ്പെടുത്തണമെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു .

മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ച പെസഹാ കുർബാനയിൽ വികാരി ഫാ. ജോസഫ് മലേപറമ്പിൽ, ഫാ.ജോർജ് തറപ്പേൽ, ഫാ.ഐസക്ക് പെരിങ്ങാമലയിൽ, ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ, ഫാ.ജോസഫ് തെങ്ങുംപള്ളിൽ, ഫാ.അഗസ്റ്റിൻ കണ്ടെത്തിൽക്കുടിലിൽ എന്നിവർ സഹകാർമികരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top