India

മകന്റെ അസുഖം മാറാന്‍ പതിമൂന്നുകാരിയായ മകളെ ബലി നല്‍കി; അമ്മയും മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

റാഞ്ചി: മകന്റെ രോഗശമനത്തിനായി ഝാര്‍ഖണ്ഡില്‍ പതിമൂന്ന് വയസുകാരിയെ ബലി നല്‍കി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കള്‍ തങ്ങളുടെ പതിമൂന്നുകാരിയെ ബലി നല്‍കിയത്.

സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.

പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്. ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top