Kerala

പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച് വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ? വി വസീഫ്

മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനും യൂത്ത് കോണ്‍ഗ്രസിനും എതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. പ്രതിപക്ഷനേതാവിന്റെ മുട്ടുകാല്‍ തല്ലി ഓടിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്നാണ് വസീഫിന്റെ മറുചോദ്യം. ദൃശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പറയുമോയെന്നും വസീഫ് പറഞ്ഞു.

ബഹുമാനത്തോട് കൂടി പറയട്ടെ, ഞങ്ങളൊരു ഇനാം തിരിച്ചങ്ങ് പ്രഖ്യാപിച്ചാലോ? കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് ദൃശ്യങ്ങളില്ലാതെ തല്ലി ഒടിച്ച് വരുന്നവര്‍ക്ക്, ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ? ഈ കേരളത്തിലെ പൊതുസമൂഹം അത് അംഗീകരിക്കുമോ? ദൃശ്യങ്ങളില്ലാതെ പ്രതിപക്ഷ നേതാവിനെയും ഈ യൂത്ത് കോണ്‍ഗ്രസുകാരെയും ഒക്കെ ആക്രമിക്കാന്‍ പറ്റില്ലേ? ആ സമയത്തും നിങ്ങള്‍ ഈ പറയുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ ദൃശ്യങ്ങള്‍ ഇല്ല. അതുകൊണ്ട് ഞങ്ങളുടെ പ്രതിപക്ഷ നേതാവിന് മര്‍ദ്ദനം ഏറ്റിട്ടില്ല എന്ന് പറയുമോ? അവരിപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്റെ കുഞ്ഞുങ്ങളെ കൊന്നതിന് തെളിവന്വേഷിച്ച് നടക്കുകയാണ്. അതിന്റെ തെളിവുകളായിരിക്കും വേണ്ടി വരിക.അവരുടെ ഇനാം അവരുതന്നെ കയ്യില്‍ വച്ചാല്‍ മതിയെന്നും വസീഫ് പറയുന്നു. പ്രകോപനപരമായി കേരള സമൂഹത്തില്‍ ഇടപെടരുത്. നിങ്ങള്‍ തീക്കൊള്ളി കൊണ്ടാണ് തല എറിയുന്നത് എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top