Kerala

സാമൂഹിക ശാസ്ത്രജ്ഞന്‍ പ്രഫ. ടി കെ ഉമ്മന്‍ അന്തരിച്ചു

ആലപ്പുഴ: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍ പ്രഫ. ടി കെ ഉമ്മന്‍ (88) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ജെഎന്‍യുവില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന ടി കെ ഉമ്മന്റെ വിവിധ രംഗങ്ങളിലെ സംഭാവനകളെ മാനിച്ച് 2008ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ആലപ്പുഴ വെണ്‍മണി സ്വദേശിയാണ്. സാമൂഹിക ശാസ്ത്രജ്ഞന്‍ എന്നതിന് പുറമേ എഴുത്തുകാരന്‍, അധ്യാപകന്‍ എന്നി നിലകളിലും പ്രശസ്തനാണ് ടി കെ ഉമ്മന്‍. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസിലെ പ്രൊഫസര്‍ എമെറിറ്റസ് ആയിരുന്നു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top