പാട്‌ന: ബിഹാറിലെ മസൗര്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും ചാടി മരിച്ചു. വൈകിയെത്തിയതിനാല്‍ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് വിവരം. കോമള്‍ കുമാരിയെന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

ചൊവ്വാഴ്ച മഹാരാജ്ചക്ക് ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് കുട്ടി പോയിരുന്നു. അവിടെ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് പരീക്ഷാകേന്ദ്രം. ഒമ്പത് മണിക്കായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ റിപ്പോര്‍ട്ടിങ് സമയം. എന്നാല്‍ കോമള്‍ ഇവിടെ എത്തിയപ്പോള്‍ സമയം 9.15ആയിരുന്നു.