മുംബൈ: മുംബൈയിലെ റെസിഡൻഷ്യൽ ബിൽഡിങ്ങിലെ ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുകൾ തീപിടിച്ച് പൊട്ടിത്തെറിച്ചു. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലിഫ്റ്റിന്റെ വാതിൽ തുറന്നുതന്നെ ഇരുന്നതിനാൽ ഉള്ളിലുള്ളവർക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കാൻ കഴിഞ്ഞു. രണ്ടു പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഒരാൾ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ലിഫ്റ്റിൻ്റെ വാതിൽ തുറന്ന് കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗോരേഗാവ് വെസ്റ്റിൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള അൻമോൾ ടവറിലാണ് സംഭവം.