ഗാസസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഗാസയിലെ വിവിധ മേഖലകളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുപ്പതില്‍ അധികം പേര് കൊല്ലപ്പെട്ടു.

മരിച്ചവരില്‍ ആറ് കുട്ടികളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്ക ഇടപെട്ട് ഗാസയില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമായതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ രേഖപ്പെടുത്തിയ ദിവസം കൂടിയാണ് ശനിയാഴ്ച.
ഖാന് യൂനിസിന്റെ വടക്കുപടിഞ്ഞാറുള്ള അല്‍-മവാസി പ്രദേശത്ത് അഭയാര്‍ത്ഥികള്‍ തങ്ങിയ ക്യാംപിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു.