പാലാ :രാമപുരം :രാമപുരത്ത് അനധികൃതമായി മദ്യം വിറ്റ് വന്ന യുവാവിനെ കോട്ടയം എക്സൈസ് സ്‌ക്വാഡ് പിടികൂടി .37 ബോട്ടിലുകളിലായി 18.5 ലിറ്റർ മദ്യമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത് .നെല്ലിക്കൽ വീട്ടിൽ കുഞ്ഞുമോൻ മകൻ ഡെന്നീസ് എൻ . കെ 30 വയസ്സാണ് എക്‌സൈസിന്റെ പിടിയിലായത് .

67 ഡി 9436 ഹീറോ ഹോണ്ട ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.മദ്യം വിട്ട വകയിൽ ലഭിച്ച പണവും എണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട് ,അസിസ്റ്റൻഡ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രെഡ്; ബി ആനന്ദരാജിന്റെ നേതൃത്വത്തിൽ ഗ്രെഡ് പ്രിവന്റീവ് ആഫീസർ അഫ്‌സൽ ;സിവിൽ എക്സൈസ് ഓഫീസർമാരായ യേശുദാസ് ;ജിഷ്ണു ശിവൻ ;ദീപക് സോമൻ ;പ്രവീൺ ശിവാനന്ദ് ;എം നൗഷാദ് ;ഡ്രൈവർ ബിബിൻ ജോയ്
കോട്ടയം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു .