പാലാ :ഞാൻ അടിസ്ഥാനപരമായി ഒരു കോൺഗ്രസുകാരിയാണ് :അതുകൊണ്ടു തന്നെ ഗാന്ധിജിയുടെ ആശയങ്ങളും എനിക്ക് പ്രധാനമാണ് എന്ന് പാലാ വൈസ് ചെയർമാൻ മായാ രാഹുൽ.സി വൈ എം എൽ സംഘടിപ്പിച്ച ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മായാ രാഹുൽ.

മായയുടെ ആഴത്തിലുള്ള അറിവും ,വായനയും എടുത്തു കാട്ടുന്നതായിരുന്നു അവരുടെ സി വൈ എം എൽ പ്രസംഗം .ഗാന്ധിസത്തിലേക്കുള്ള പോക്ക് സത്യത്തിലേക്കുള്ള തിരിച്ചു പോക്കാണെന്നു അവർ പറഞ്ഞു .ഗാന്ധിജിയുടെ സ്വാശ്രയ ബോധം നമ്മളെല്ലാവരും അനുകരിക്കേണ്ടതാണ് .ഇവിടെ കൂടിയവരൊക്കെ പുരുഷന്മാരാണ് .ഭാര്യ വീട്ടിലില്ലാത്ത ഒരു ദിവസം വീട്ടിലെ കാര്യങ്ങൾ ഭാര്യയുടെ അഭാവത്തിലും ഭംഗിയായി നടത്താൻ എത്ര പേർക്ക് കഴിയുന്നുണ്ട് .സി വൈ എം എൽ ഹാളിലെ കൂട്ടച്ചിരിക്കിടയിൽ അവർ ചോദിച്ചു .

സി വൈ എം എൽ പ്രസിഡണ്ട് സതീഷ് മണർകാട് ഷാൾ അണിയിച്ച് മായയെ ആദരിച്ചു.സി വൈ എം എൽ സെക്രട്ടറി രജി പുളിക്കൽ സ്വാഗതം നേർന്നു.