Kottayam

പാലായെ അവഗണിച്ചതും തെരഞ്ഞെടുത്ത ജനതയെ അവഹേളിക്കുന്നതും കാപ്പൻ തന്നെയൂത്ത്ഫ്രണ്ട് (എം) പാലാ


  • പാലാ: നാടിൻ്റെ പുരോഗതിക്കായി ജനം ഏല്പിച്ച ചുമതലയോട് ഒരിക്കലും പ്രതിബന്ധത പുലർത്താതെ നിസംഗതയോടെയും അലംഭാവത്തോടെയും പ്രവർത്തിച്ച് വികസന പ്രവർത്തനങ്ങളിൽ പാലായെ മനപ്പൂർവ്വം അവഗണിക്കുകയും ജനങ്ങളെ അവഹേളിക്കുകയും വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുകയും ചെയ്തത് എം.എൽ.എ കാപ്പൻ തന്നെയെന്ന് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
    കഴിഞ്ഞ ആറര വർഷത്തെ എം.എൽ.എയുടെ ഭാവനയും കാഴ്ച്ചപ്പാടും പാലായിലെ ജനത കണ്ടറിഞ്ഞിരിക്കുന്നു. കാപ്പനെ പിന്തുണച്ച യു.ഡി.എഫ് പോലും ഇപ്പോൾ പരസ്യമായി തള്ളിപ്പറയുകയാണ്.
    ഭരണകക്ഷി എം.എൽ.എയും പ്രതിപക്ഷ എം.എൽ.എയുമായിരുന്ന കാപ്പൻ ഒരു ഘട്ടത്തിലും വികസന പദ്ധതികളോട്, സർക്കാരിനോട് സഹകരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
    എല്ലാ മാസവും നിയോജക മണ്ഡലാടിസ്ഥാനത്തിൽ സർക്കാർ നിർബന്ധമായി വിളിച്ച് ചേർക്കുന്ന നിയോജക മണ്ഡലം വകുപ്പുതല ഉദ്യോഗസ്ഥ അവലോകന യോഗത്തിൽ പങ്കെടുക്കേണ്ട ജനപ്രതിനിധിയായ എം.എൽ.എ കാപ്പൻ ആ സമിതിയിൽ നാട്ടിൽ നടപ്പാക്കേണ്ട ഒരു പദ്ധതിയും ഉന്നയിക്കാറുമില്ല.
    എല്ലാ സർക്കാർ വകുപ്പു തലവൻമാരും പങ്കെടുക്കുന്ന ജില്ലാ വികസന സമിതിയിയും പദ്ധതി അവലോകന യോഗത്തിലും പങ്കെടുക്കാത്ത ഏക എം എൽ .എ കൂടിയാണ് കാപ്പൻ. എന്നിട്ടാണ് തന്നെ അവഗണിക്കുന്നു എന്ന് വിളമ്പരം ചെയ്തു കൊണ്ടിരിക്കുന്നത്.
    കഴിഞ്ഞ 6 സംസ്ഥാന ബജറ്റിലും പാലായ്ക്ക് തൻ്റെ നിർദ്ദേശം വഴി ലഭിച്ചതായി എം.എൽ.എ തന്നെ പ്രഖ്യാപിച്ച ഒരു വികസന പദ്ധതിക്കും ഭരണാനുമതിയോ, വിശദമായ എസ്റ്റിമേറ്റോ (ഡി.പി.ആർ) സാങ്കേതികാനുമതിയോ, ടെൻഡർ നടപടിയോ സ്വീകരിക്കാത്ത അപൂർവ്വം എം.എൽ.എമാരിൽ ഒരാൾ പാലാ എം.എൽ.എ മാത്രമായിരിക്കും.
    കഴിഞ്ഞ ദിവസം തന്നെ ചിലർ മിനക്കെട്ട് നടന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ ചെയ്യിച്ച് നടപ്പാക്കുന്ന ജനറൽ ആശുപത്രി റോഡ് നവീകരണ പദ്ധതി സർക്കാരോ പൊതുമരാമത്ത് വകുപ്പോ അറിയാതെ നാടമുറിക്കൽ നടത്തിയ ആളുകൂടിയാണ് കാപ്പൻ. ഈ ആവശ്യം ഉന്നയിച്ച് ഒരു നിവേദനം പോലും കാപ്പന് കൊടുക്കേണ്ടി വന്നിരുന്നില്ല. യു.ഡി.എഫോ ,പൊതുമരാമത്ത് വകുപ്പ് അധികൃതരോ ആസ്വകാര്യ ചടങ്ങിൽ പങ്കെടുത്തുമില്ല
    ബജറ്റ് അവതരിപ്പിക്കും മുൻപ് എം.എൽ.എ നൽകിയ ശുപാർശകൾ പൊതുജന അറിവിലേയ്ക്ക് പ്രസിദ്ധീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിട്ടും പ്രസിദ്ധീകരിക്കുവാൻ എം.എൽ.എ തയ്യാറാവാതെ ബജറ്റിൽ അവഗണിച്ചതായി ആരോപിച്ച് തലയൂരുകയാണ് ഉണ്ടായിരിക്കുന്നത്.
    കളരിയാംമാക്കൽ പാലത്തിന് സമീപ പാത ഉണ്ടാക്കുവാൻ 13.39 കോടി അനുവദിച്ചതായി എം ൽ എ തന്നെയാണ് അറിയിച്ചത്,
    ഈ തുക വിനിയോഗിച്ച് അഞ്ചു വർഷമായി ഒരു കുട്ടമണ്ണിൻ്റെ പണി ചെയ്യിപ്പിക്കാതെ മനപ്പൂർവ്വം മാണിസാർ കൊണ്ടുവന്നു എന്ന പേരിൽ പദ്ധതി നടപ്പാക്കാതെ വാചകമടിയുമായി ഇപ്പോഴും നടക്കുകയാണ്.( പണം അനുവദിച്ചു എന്ന പേരിൽ പത്രത്തിൽ വന്ന വാർത്തയുടെ കോപ്പിയും
    ഇതോടൊപ്പം ചേർക്കുന്നു.)
    മുഴുവൻ പണിയും പൂർത്തിയാക്കിയ നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തി ലേയ്ക്ക് ഒരു ഓഫീസ് പോലും മാറ്റിക്കുന്നതിന് ഇന്നേ വരെ ഇടപെട്ടിട്ടില്ല. നാട്ടുകാർ ഇടപെട്ടാണ് ഈയിടെ വെള്ളവും വെളിച്ചവും അവിടെ എത്തിച്ചത്.
    കെ.എസ്.ആർ.ടി.സി കോംപ്ലസ് ഇതേ വരെ പ്രവർത്തിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. ടൂറിസ്റ്റ് അമിറ്റി സെൻ്റർ ഉദ്ഘോടനത്തിന് മാത്രം താത്പര്യമെടുത്ത കാപ്പൻ പിന്നീട് അങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടേ ഇല്ല.
    നവകേരള സദസ്സിനേയും മുഖ്യമന്ത്രിയേയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്ത പാലാ എം.എൽ.എ നവകേരള സദസ്സിൽ പങ്കെടുത്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ട പ്രകാരം അനുവദിച്ച 7 കോടി രൂപ തന്നിഷ്ഠ പ്രകാരം വീതം വയ്ക്കുവാൻ ഒരു ഉളുപ്പുമില്ലാതെ ഇറങ്ങി പുറപ്പെട്ടതും ഈ നാട് കണ്ടു.
    മൂന്നിലവ് കടപുഴ പാലത്തിൻ്റെ നാടകവും നാട് കണ്ടു. ഇപ്പോൾ കടപുഴ പാലം കേന്ദ്രത്തിന് കൈമാറി എന്ന് പറഞ്ഞത് കൈ കഴുകിയ മിടുമിടുക്കനാണ് പാലാ എം.എൽ.എ.
    മാണി സി.കാപ്പൻ കഴിഞ്ഞ 6 വർഷമായി നടത്തിയ പ്രഖ്യപനങ്ങളും ഗീർവാണങ്ങളും തെരഞ്ഞെടുപ്പു പ്രകടനപത്രികയും വാഗ്ദാനങ്ങളും വാചകമടികളും അത് പ്രസിദ്ധീകരിക്കപ്പെട്ട പത്രതാളുകളുടെ കോപ്പികളും വീഡിയോകളുംഅച്ചടിച്ച് യൂത്ത്ഫ്രണ്ട് (എം) പ്രസിദ്ധീകരിച്ച് മുഴുവൻ വീടുകളിലും എത്തിക്കുന്ന പ്രചാരണ പരിപാടി മാർച്ച് ആദ്യവാരം ആരംഭിക്കുമെന്നും കാപട്യത്തിൻ്റെ ജനവഞ്ചനയുടെ മുഖം തുറന്നുകാട്ടുമെന്നും യൂത്ത്ഫ്രണ്ട് (എം)
    പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌
    തോമസ്കുട്ടി വരിക്കയിൽ പറഞ്ഞു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top