
മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പാലാ മേഖലാ സമ്മേളനം ഫെബ്രുവരി 1 ഞായറാഴ്ച മൂന്നിന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും .പാലാ മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളിലെയും കരയോഗങ്ങളിലെ പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ളാലം കവലയിൽ നിന്നും രണ്ടു മുപ്പതിന് ആരംഭിക്കുന്ന വിളംബര യാത്രയ്ക്ക് താലൂക്ക് യൂണിയൻ ചെയർമാനും കമ്മിറ്റി അംഗങ്ങളും വനിതാ സമാജം ഭാരവാഹികളും നേത്യത്വം നൽകും പ്രവർത്തക സമ്മേളനം യൂണിയൻ ചെയർമാൻ മനോജ് ബി നായരുടെ അദ്ധ്യക്ഷതയിൽ ചേരും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും പൊൻകുന്നം യൂണിയൻ പ്രസിഡൻ്റുമായ അഡ്വ. എം.എസ് മോഹൻ ഉദ്ഘാടനം ചെയ്യും.
എൻ.എസ്.എസ് വൈക്കം യൂണിയൻ പ്രസിഡൻ്റെ പി.ജി.എം നായർ മുഖ്യ പ്രഭാഷണം നടത്തും യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ ഒ വിജയകുമാർ എൻ ഗോപകുമാർ വനിതാ യൂണിയൻ പ്രസിഡണ്ട് സിന്ദു ബി നായർ വനിതാ യൂണിയൻ ട്രഷറർ അനു എസ് നായർ കമ്മിറ്റി അംഗങ്ങളായ ലത യോഗത്തിന് യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ ഇൻസ്പെക്ടർ അനിൽകുമാർ കെ എ എന്നിവർ പ്രസംഗിക്കും.