ചാലക്കുടി: ചാലക്കുടിയില്‍ നിയന്ത്രണംവിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചായക്കട വാടകക്കെടുത്ത് നടത്തുന്ന കൊന്നക്കുഴി സ്വദേശി പടിക്കല വീട്ടില്‍ പാപ്പച്ചന്(69)നാണ് പരിക്കേറ്റത്.

കൊന്നക്കുഴി ചാട്ടുകല്ലുംതറ കപ്പേളക്ക് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും അതിരപ്പിള്ളിലേക്ക് വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.