ബോളിവുഡ് ചിത്രം ധുരന്ധറിൽ അഭിനയിച്ച നടൻ നദീം ഖാൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. വീട്ട് ജോലിക്കാരിയായ സ്ത്രീയാണ് വിവാഹ വാഗ്ദാനം നൽകി നദീം ഖാൻ തന്നെ 10 വർഷത്തോളം പീഡിപ്പിച്ചതായി പരാതി നൽകിയത്. ധുരന്ധർ ചിത്രത്തിൽ കള്ളനായ റഹ്മാന്റെ പാചകക്കാരനായ അഖ്ലാഖ് എന്ന കഥാപാത്രത്തെയാണ് ഖാൻ അവതരിപ്പിച്ചത്.

വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മാൽവാനി പോലീസ് പറഞ്ഞു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരി 41 വയസുള്ള വീട്ടു ജോലിക്കാരിയാണ്. വിവിധ അഭിനേതാക്കളുടെ വീടുകളിൽ ജോലി ചെയ്തിരുന്ന ഇവർ വർഷങ്ങൾക്ക് മുമ്പ് നദീം ഖാനുമായി പരിചയത്തിലാകുകയായിരുന്നു. 2015-ലാണ് ഖാനുമായി ബന്ധം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു. കാലക്രമേണ ഇരുവരും അടുത്ത ബന്ധത്തിലായി.