മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ.ജേക്കബ് മാർട്ടിൻ(53) ആണ് അറസ്റ്റിൽ ആയത്. ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ വഡോദരയിലെ അക്കോട്ടയിൽ വെച്ചാണ് അപകടം നടന്നത്. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജേക്കബ് മാർട്ടിൻ.

എസ്യുവി ആയിരുന്നു മാർട്ടിൻ ഓടിച്ചിരുന്നത്. ഇത് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിൽ ഇടിക്കുകയായിരുന്നു. കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം ഉണ്ടായില്ല. സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോൾ രണ്ട് കാലിൽ നിൽക്കാൻ പോലുമാവാത്ത അവസ്ഥയിലായിരുന്നു മാർട്ടിനെ കണ്ടത്. ഇയാളുടെ കാറിൽ കറുത്ത ഫിലിമും പതിപ്പിച്ചിരുന്നു.