മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന് വിടനല്‍കി ജന്മനാട്. പവാറിന്റെ കേറ്റ്വാഡിയിലെ വീട്ടിലേക്ക് പവാറിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ നൂറ് കണക്കിന് ഗ്രാമവാസികള്‍ ആണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. വികാരപരമായ മുദ്രാവാക്യങ്ങളോടെയാണ് പ്രദേശവാസികള്‍ തങ്ങളുടെ നേതാവിന് അദരം അര്‍പ്പിച്ചത്.

അജിത് ദാദയ്ക്ക് മരണമില്ല, അജിത്ത് ദാദാ തിരികെ വരൂ.. ഇതുപോലൊരു നേതാവ് ഇനിയുണ്ടാകില്ല തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഗ്രാമവാസികള്‍ ഉയര്‍ത്തിയത്. ബരാമതി മേഖലയുടെ വികസനത്തിന് സുപ്രധാന പങ്കുവഹിച്ച അജിത് പവാറിന്റെ ജനസമ്മതി വെളിവാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. അജിത്ത് പവാറിനെ അനുസ്മരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച പലര്‍ക്കും തങ്ങളുടെ സങ്കടം മറച്ചുവയ്ക്കാന്‍ സാധിച്ചില്ല. വ്യക്തിപരമായി പവാര്‍ ചെയ്ത് നല്‍കിയ സഹായങ്ങള്‍ ഉള്‍പ്പെയാണ് പലരും അനുസ്മരിച്ചത്.