കൊല്ലം: മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സ്വീകരിക്കാന്‍ മാവേലിക്കര സബ് ജയിലിലെത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിനോ പി രാജന്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യത്തില്‍ ഇറങ്ങുന്നതിനു മുന്നോടിയായാണ് ജയിലില്‍ എത്തിയത്. എന്നാല്‍ മാധ്യമങ്ങളെ കണ്ടതോടെ തിരികെ മടങ്ങി. ഏറത്ത് പഞ്ചായത്തിലെ വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ് റിനോ പി രാജൻ.
അടൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവും റിനോയ്‌ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു. അതേസമയം രാഹുലിന്റെ ജാമ്യ ഉത്തരവുമായി ബന്ധു ജയിലില്‍ എത്തിരാഹുലിന്റെ ചെറിയച്ഛന്‍ ആണ് മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ജയിലിന് പുറത്തിറങ്ങി.