തിരുവനന്തപുരം: വി ശിവൻകുട്ടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. സംസ്കാരം പണം കൊടുത്തോ, പള്ളിക്കുടത്തിലോ വാങ്ങാൻ കിട്ടുന്നതല്ല എന്നും താൻ ഇരിക്കുന്നത് പ്രതിപക്ഷ നേതൃസ്ഥാനത്താണ് എന്ന് സതീശൻ ആലോചിക്കണമെന്നും എച്ച് സലാം പറഞ്ഞു.

വി ശിവൻകുട്ടി ഓട് പൊളിച്ച് ഇറങ്ങി വന്ന ആളല്ല. വിദ്യാർത്ഥി കാലഘട്ടം മുതൽക്കേ സംഘപരിവാറിനോടും വർഗീയ ശക്തികളോടും പൊരുതുന്ന ആളാണ് ശിവൻകുട്ടി. പ്രതിപക്ഷനേതാവിന്റെ മുണ്ട് അഴിഞ്ഞുപോയാൽ കാണുന്ന വസ്ത്രം ആർഎസ്എസിന്റെ കളസമാണ് എന്നും സലാം വിമർശിച്ചു.