Kottayam

വിശ്വാസപരിശീലകർ സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചാൽ മാത്രം പോരാ സ്നേഹത്തിന് സാക്ഷ്യം വഹിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

 

പാലാ :വിശ്വാസപരിശീലകർ സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചാൽ മാത്രം പോരാ സ്നേഹത്തിന് സ്വജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്നവരാകണം. മാനസാന്തരം പ്രഘോഷിച്ച യോനാ പ്രവാചകൻ സത്യത്തിൽ മാനസാന്തരമല്ല ആഗ്രഹിച്ചത്. ആ ജനത്തിന്റെ നാശമാണ്. അതുകൊണ്ടാണ് ദൈവം യോനായെ തിരുത്തുന്നതിന് തീക്ഷ്ണമായി ഇടപെട്ടത്. അരുണാപുരം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് പാലാ രൂപതാ വിശ്വാസപരിശീലനവാർഷികം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർഷികത്തോടനുബന്ധിച്ച് പ്രഥമാധ്യാപകരുടേയും പ്രൊമോട്ടേഴ്‌സിന്റേയും സംയുക്തയോഗം രാവിലെ 9.30 ന് പ്രഫ. അനിയൻകുഞ്ഞ് ഉദ്‌ഘാടനം ചെയ്തു. വിശ്വാസപരിശീലകർ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ജീവിക്കുന്നവരാകണം. ജീവിക്കുന്ന കാര്യങ്ങൾ പ്രാർത്ഥിക്കുന്നവരുമാകണം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിശ്വാസപരിശീലനവാർഷിക സമ്മേളനത്തിൽ രൂപതയിലെ മികച്ച അധ്യാപകനായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ ജോയി ആറ്റുചാലിലിനെ ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്തു.

രൂപതയിലെ മികച്ച സൺഡേ സ്കൂളുകൾ, കലാസാഹിത്യമത്സരങ്ങൾക്ക് വിജയികളായവർ, പഠനത്തിന് മികവ് പുലർത്തിയവർ തുടങ്ങിയവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. പരിപാടികൾക്ക് രൂപത ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, സി. ആൻസ്, സി. റെജീന, സി. റോസ്‌ലിൻ, ഡോ. ജോസ് ജെയിംസ് കടത്തലക്കുന്നേൽ, ബെന്നി മുത്തനാട്ട്, തോമസ് അടുപ്പ്കല്ലുങ്കൽ, ബ്രദർ ടോം ചെമ്പകശ്ശേരി, ആൽബിൻ, ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top