പാലക്കാട്: ഷൊര്‍ണൂര്‍ ആറാണിയിലെ കരിങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി 25 കാരിയായ അലീന ജോണ്‍സന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണി മുതല്‍ അലീനയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.

വീടിരിക്കുന്നിടത്തു നിന്ന് അല്പദൂരം മാറി ഷൊര്‍ണൂര്‍ നഗരസഭ പരിധിയില്‍ വരുന്ന ആറാണിയിലെ ക്വാറിയിലാണ് മൃതദേഹം ഉച്ചയ്ക്ക് 12:30 യോടെ കണ്ടെത്തിയത്. വിവാഹിതയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി.