കൊച്ചി: ഏറെ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 1,18,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 14,845 രൂപയാണ് വില. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ ഇനിയും വില ഉയരും.

ഇന്നലെ രാവിലെ 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ പവന് 560 രൂപ കുറയുകയായിരുന്നു. ഇന്നലെ രേഖപ്പെടുത്തിയ 1,19,320 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.