ചെന്നൈ: ചെന്നൈയില്‍ അലുമിനിയം ഫോസ്ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത്. ഡെലിവര്‍ ഹെല്‍ത്ത് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.

കമ്പനി നല്കിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് താമസിച്ചിരുന്നത്. പൊങ്കല്‍ ലീവിനോടനുബന്ധിച്ച് മുറികളില്‍ പെസ്റ്റ് കണ്‍ട്രോളിനുള്ള മരുന്നുകള്‍ വച്ചിരുന്നു. ഇക്കാര്യം ശ്രീദാസിനെ നാനാ ഹോം അറിയിച്ചിരുന്നില്ല.