പാലായും പൂഞ്ഞാറും പിടിക്കാൻ പി സി ജോർജിനെയും ഷോൺ ജോർജിനെയും രംഗത്തിറക്കാൻ ബിജെപി. പാർട്ടി പറഞ്ഞാൽ പാലായിൽ മത്സരിക്കുമെന്നും ഇനി മത്സരിക്കാൻ പറഞ്ഞാൽ മറുത്തൊന്നും പറയില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു.

‘പാർട്ടി എവിടെപ്പോയി മത്സരിക്കാൻ പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനാണ്. പാലായിലെ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോൾ പാർട്ടി നിർദേശം. അത് ചെയ്യുന്നുണ്ട് ‘പാലായിൽ ചേർന്ന എൻഡിഎ നേതൃയോഗത്തിന് ശേഷമാണ് നേതാക്കളുടെ പ്രതികരണം.